കോട്ടയം: ജോസ്കോ ജ്വല്ലേഴ്സ് ഫൗണ്ടേഷന് ഡേ ആഘോഷങ്ങള്‍ ഇന്നു മുതല്‍ 16 വരെ നടക്കും. ആഘോഷങ്ങളുടെ ഭാഗമായി അഞ്ചു കോടി രൂപ വിലമതിക്കുന്ന സമ്മാനങ്ങളും വമ്പന്‍ ഓഫറുകളുമാണു ഒരുക്കിയിരിക്കുന്നതെന്ന് ജോസ്കോ ഗ്രൂപ്പ് എംഡിയും സിഇഒയുമായ ടോണി ജോസ് അറിയിച്ചു.
ഇക്കാലയളവില്‍ പഴയ സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ മാറ്റിവാങ്ങുമ്പോള്‍ ഓരോ പവനും 800 രൂപ അധികമായി ലഭിക്കും. 10 ലക്ഷം രൂപയ്ക്കു മുകളിലുള്ള പര്‍ച്ചേസുകള്‍ക്ക് ഒരു ഗ്രാം സ്വര്‍ണനാണയം , അഞ്ചു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസുകള്‍ക്കൊപ്പം 5000 രൂപയുടെ ജോസ്കോ ഗിഫ്റ്റ് വൗച്ചര്‍, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് മനോഹരമായ സാരി എന്നിവ സമ്മാനമായി നല്‍കും.
ജനുവരി 10 വരെയുള്ള പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണവിലയുടെ അഞ്ചു ശതമാനം മുടക്കി അഡ്വാന്‍സ് ബുക്കിംഗിനുള്ള അവസരത്തോടൊപ്പം ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ സ്വയം തെരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഇവാന ലൈറ്റ് വെയിറ്റ് ഡിസൈനുകള്‍, ട്രെന്‍ഡി വെഡിംഗ് കളക്ഷനുകള്‍, ലൈറ്റ് വെയിറ്റ് ആന്റിക്ക് കളക്ഷനുകള്‍, എക്സ്ക്ലൂസീവ് ടെമ്പിള്‍ ആഭരണങ്ങള്‍, ഡയമണ്ട് വെഡിംഗ് കളക്ഷന്‍സ് എന്നിവയുടെ അതിവിപുലമായ ഒരു നിരയാണ് ഒരുക്കിയിരിക്കുന്നത്.